13 November Wednesday

രംഗപ്രഭാത് സുവർണ ജൂബിലി: കഥകളി ശിൽപ്പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 വെഞ്ഞാറമൂട്

രംഗപ്രഭാതിന്റെ അമ്പതാം വാർഷികാഘോഷം രംഗസുവർണത്തിന്റെ ഭാഗമായി കഥകളി ശിൽപ്പശാല സംഘടിപ്പിച്ചു. കിളിമാനൂർ കൊട്ടാരത്തിലെ നാടകശാലയിൽ സംഘടിപ്പിച്ച കഥകളി ആസ്വാദന ശിൽപ്പശാലയ്ക്ക് കേരള സംഗീത നാടക അക്കാദമി  കൂടിയാട്ടം കേന്ദ്രം ഡയറക്ടർ ഡോ. ഏറ്റുമാനൂർ പി  കണ്ണൻ നേതൃത്വം നൽകി.
 
കവി പിരപ്പൻകോട് അശോകൻ അധ്യക്ഷനായി.  കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്  ദിവകാര വർമ, രാമവർമ, കെ എസ് ഗീത, ബി എസ് ബാലകൃഷ്ണൻ നായർ, ചിത്ര മോഹൻ, രാജീവ് വെഞ്ഞാറമൂട്, ബിജു എം എസ്, അനിൽ കാട്ടിൽ, ചിത്രലേഖ, കെ എസ് രമ്യ എന്നിവർ സംസാരിച്ചു. 70ൽപരം കുട്ടികളും 25ൽപരം മുതിർന്ന ആസ്വാദകരും പങ്കെടുത്ത ശിൽപ്പശാലയിൽ കലാനിലയം വിഷ്ണു, കലാനിലയം കൃഷ്ണ കുമാർ, സദനം കൃഷ്‌ണപ്രസാദ് എന്നിവർ  സംഗീതം ഒരുക്കി. അമ്പതാം വർഷത്തിന്റെ ഭാഗമായി സെപ്‌തംബർ 23ന് കല്ലറ ഗവ. ഹൈസ്കൂളിൽ മാർഗി നാരായണ ചാക്യാർ, കലാമണ്ഡലം സജി എന്നിവരുടെ നേതൃത്വത്തിൽ കൂടിയാട്ടം ശിൽപ്പശാലയും നവംബർ 1 കേരളപ്പിറവി ദിനത്തിൽ രംഗപ്രഭാത്‌ നാടക ഗ്രാമത്തിൽ പിരപ്പൻകോട് മുരളിയുടെ മലയാള കവിതയുടെ ദൃശ്യാവിഷ്കാരം കാവ്യാഞ്ജലിയും അവതരിപ്പിക്കും.
പ്രധാന വാർത്തകൾ
 Top