27 October Wednesday

മാറനല്ലൂരിൽ റോഡ്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

മാറനല്ലൂർ പഞ്ചായത്തിൽ റോഡുകളുടെ നിർമാണം ഐ ബി സതീഷ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മാറനല്ലൂർ പഞ്ചായത്തിലെ രണ്ട് റോഡ്‌ പുനർ നിർമാണം തുടങ്ങി. നിർമാണ പ്രവൃത്തികൾ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കൊറ്റംപള്ളി–- പാറയിൽവിളാകം റോഡിന്റെയും  മുളമ്പള്ളിക്കോണം - –-കൊറകോണം–-തൂങ്ങാംപാറ എൽപിഎസ് റോഡിന്റെയും നവീകരണമാണ്‌ ആരംഭിച്ചത്. കൊറ്റംപള്ളി–- പാറയിൽവിളാകം റോഡ്‌ 40 ലക്ഷം ചെലവഴിച്ചും മുളമ്പള്ളിക്കോണം –-കൊറകോണം–-തൂങ്ങാംപാറ എൽപിഎസ് റോഡ്‌ 50 ലക്ഷം ചെലവഴിച്ചുമാണ്‌ പുനർനിർമാണം. ചടങ്ങിൽ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ്കുമാർ അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top