21 October Wednesday

കല്ലിയോടിൽ 50 ലക്ഷത്തിന്റെ വികസനപദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
നെടുമങ്ങാട് 
ആനാട് പഞ്ചായത്തിലെ കല്ലിയോട് വാർഡിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട്  ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഡി കെ മുരളി എംഎൽഎ  നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ചാണ്‌ വിവിധ  പദ്ധതികൾ നടപ്പാക്കുന്നത്. വട്ടറത്തല കല്ലിയോട് കുടിവെള്ള പദ്ധതി, കൊല്ല ജങ്‌ഷൻ - കുളപ്പള്ളി റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച  കരിഞ്ചിമുക്ക് -തുറുവേലി റോഡിന്റെ ഉദ്ഘാടനവുമാണ് നടന്നത്. പഞ്ചായത്ത് അംഗം ടി ആർ ചിത്രലേഖ, ഭാസ്കരൻ നായർ, മൂഴി രാജേഷ്, വടക്കേകോണം ബാബു, അശോകൻ,  നജി, സജിമുദ്ദീൻ, സതീഷ്കുമാർ, ഗോപാലകൃഷ്ണൻ, അനിൽകുമാർ, നന്ദിത എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top