15 October Tuesday

മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കാട്ടാക്കട
നക്രാംചിറ സ്റ്റാർ ബേക്കറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ട്പേർ പിടിയിൽ. പരശുവയ്ക്കൽ പള്ളിവിളപുത്തൻ വീട്ടിൽ അഭിലാഷ് (18),പാറശാല സഹാന മൻസിലിൽ റംഷാദ് (18) എന്നിവരാണ് പിടിയിലായത്.
 
തിങ്കളാഴ്ച രാത്രി 11ഓടെയാണ്  കടയ്‌ക്കുള്ളിൽ ചാർജ്‌ ചെയ്യാനിട്ടിരിക്കുന്ന മൊബൈൽ ഫോൺ നഷ്ടമായത്. കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിച്ച ശേഷം  ചെറുപ്പക്കാരിൽ ഒരാളാണ്‌ മൊബൈൽ ഫോൺ മോഷ്ടിച്ചത്‌. ഇതിനിടെ മറ്റേയാൾ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്‌ത്‌ ഇരുവരും രക്ഷപ്പെട്ടു. ഇവർ കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കാട്ടാക്കടയ്‌ക്ക്‌ സമീപം  നാട്ടുകാർക്ക് സംശയംതോന്നി ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top