08 August Saturday

നവീകരിച്ച നീരാഴി മാർക്കറ്റ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

നവീകരിച്ച ഉള്ളൂർ നീരാഴി മാർക്കറ്റ്‌ മേയർ വി കെ പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
നവീകരിച്ച ഉള്ളൂർ നീരാഴി മാർക്കറ്റ്‌  മേയർ വി കെ പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി മേയർ  രാഖി രവികുമാർ അധ്യക്ഷയായി. ജനകീയാസൂത്രണ പദ്ധതിയിൽ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് മാർക്കറ്റ്  നവീകരിച്ചത്‌. ഇന്റർലോക്ക്, ഡ്രെയ്‌നേജ് സൗകര്യം, കുടിവെള്ളത്തിനായി കുഴൽക്കിണർ എന്നീ പ്രവൃത്തികൾ പൂർത്തിയാക്കി. സ്ഥിരംസമിതി അംഗങ്ങളായ കെ ശ്രീകുമാർ, പാളയം രാജൻ, കൗൺസിലർ എൻ അനിൽകുമാർ,  എ മുഹമ്മദ് അഷ്‌റഫ്,  ഉള്ളൂർ മുരളി,  എസ്‌ അനിൽകുമാർ ,  പോങ്ങുംമൂട് വിക്രമൻ,  ബിജു,  അജിത്കുമാർ എന്നിവർ   സംസാരിച്ചു.  കൗൺസിലർ ജോൺസൺ ജോസഫ് സ്വാഗതവും സുനിൽ ബാബു  നന്ദയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top