22 September Sunday

കുളത്തൂരിൽ അമിനിറ്റി സെന്റർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കോലത്തുകര ശിവക്ഷേത്രത്തിലെ തീർഥാടന ടൂറിസം അമിനിറ്റി സെന്റർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂർ
കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് മൂന്നുകോടി രൂപ മുടക്കി നിർമിച്ച  അമിനിറ്റി സെന്റർ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. വാർഡ് കൗൺസിലർ മേടയിൽ വിക്രമൻ ചടങ്ങിൽ അധ്യക്ഷനായി. മേയർ വി കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി., ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ടൂറിസം ഡയറക്ടർ പി ബാലകിരൺ, ക്ഷേത്രസമാജം പ്രസിഡന്റ് എൻ തുളസീധരൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എസ്‌ ‌ബിന്ദുമണി, കൗൺസിലർമാരായ എസ്‌ ‌ശിവദത്ത്, സുനിചന്ദ്രൻ, ആറ്റിപ്ര ജി സദാനന്ദൻ, അയ്യപ്പൻ ചെട്ടിയാർ, അജയകുമാർ, മൺവിള സൈനുദ്ദീൻ, ക്ഷേത്രസമാജം സെക്രട്ടറി എസ് സതീഷ്ബാബു എന്നിവർ സംസാരിച്ചു. വിശിഷ്ടവ്യക്തികൾക്കുള്ള ഉപഹാരസമർപ്പണം ക്ഷേത്ര സമാജം വൈസ് പ്രസിഡന്റ് അഡ്വ. എസ് സതികുമാർ നിർവഹിച്ചു.  അമിനിറ്റി സെന്ററിൽ ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും 450 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിങ്‌ ഹാളും കിച്ചൻ , ടോയ്‌ലെറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top