20 September Monday

അമ്മയെ തല്ലുന്നത് വിലക്കിയ 
ബന്ധുവിനെ യുവാവ് അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021
ബാലരാമപുരം 
അമ്മയെ തല്ലുന്നത് വിലക്കിയ ബന്ധുവിനെ യുവാവ് അടിച്ചു കൊലപ്പെടുത്തി. ബാലരാമപുരം കോട്ടുകാൽകോണം ചിറയിൽവിളാകത്ത് രാമചന്ദ്രൻ (62) ആണ് കൊല്ലപ്പെട്ടത്. രാമചന്ദ്രന്റെ ഭാര്യയുടെ അനുജത്തിയുടെ മകൻ സന്ദീപി (30)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സന്ദീപിന്റെ അമ്മ സുധയെ ഗുരുതര പരിക്കുകളോടെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് സന്ദീപ് സുധയെ മർദിക്കുന്നതുകണ്ട് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന രാമചന്ദ്രൻ എത്തി വിലക്കി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. 
      ഇതിനുശേഷം വീട്ടിലെത്തി കസേരയിൽ വിശ്രമിക്കുകയായിരുന്ന രാമചന്ദ്രനെ സന്ദീപ് പിന്നിലൂടെയെത്തി ചവിട്ടിത്തള്ളിയിട്ടു. 
       തടിക്കഷണംകൊണ്ട് അടിക്കുകയും ചെയ്തു. അവശനായ ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം  മോർച്ചറിയിലേക്ക്‌ മാറ്റി.    സുലോചനയണ് രാമചന്ദ്ര​ന്റെ ഭാര്യ-. മക്കൾ: ദീപു, ഷിബു, ദീപാറാണി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top