തിരുവനന്തപുരം
കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്ഇഎ) വാർഷിക സമ്മേളനത്തിന് ഉജ്വല തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഹണി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, എം എ അജിത്കുമാർ, കെ ജെ ഹരികുമാർ, കെ ടി ശ്രീലതകുമാരി, ആർ കൃഷ്ണകുമാർ, പി സുരേഷ് , ഹരിലാൽ, എം ഷാജഹാൻ , എസ് എസ് അനിൽ, പി സന്തോഷ്, നിഷാ ഹമീദ്, കെ കെ ദാമോദരൻ, ഡോ കെ സന്തോഷ്, വി എസ് മധുഎന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി ശിവൻകുട്ടി സ്വാഗതവും അസോ. ജനറൽ സെക്രട്ടറി കെ എൻ അശോക്കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കെ എൻ അശോക്കുമാർ സംഘടനാ റിപ്പോർട്ടും കല്ലുവിള അജിത് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി റാലി നടന്നു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.