24 August Saturday

കെഎസ്‌ഐഇ ലാഭവിഹിതം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസ് ലിമിറ്റഡ് (കെഎസ്‌ഐഇ) സർക്കാരിന് ലാഭവിഹിതം കൈമാറി. കെഎസ്‌ഐഇ എംഡി ഫെബി വർഗീസും ചെയർമാൻ സ്‌കറിയാ തോമസും ചേർന്ന് വ്യവസായമന്ത്രി ഇ പി ജയരാജന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. യുഡിഎഫ്  സർക്കാരിന്റെ കാലത്ത് തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച സ്ഥാപനമാണ് കെഎസ്‌ഐഇ. എൽഡിഎഫ് സർക്കാരിന്റെ വികസന നയങ്ങളും സ്ഥാപനത്തിൽ നടപ്പാക്കിയ പുനരുദ്ധാരണപ്രവർത്തനങ്ങളുമാണ‌് കമ്പനിയെ ലാഭത്തിലെത്തിച്ചത‌്. 2015-‐-16 ൽ 4.34 കോടിയും 2016‐--17 ൽ 5.86 കോടിയും നഷ്ടത്തിലായിരുന്നു സ്ഥാപനം. 2015‐16 ൽ 51.74 കോടിയായിരുന്ന വിറ്റുവരവ് 2018‐-19 ൽ 80.12 കോടിയായി ഉയർന്നു. ഒപ്പം 1.13 കോടി ലാഭവും നേടി. കഴിഞ്ഞ സാമ്പത്തികവർഷം 1.54 കോടി ലാഭമുണ്ടാക്കിയിരുന്നു. കേരള സോപ്പ്‌സ് ഉൽപ്പാദനം വർധിപ്പിക്കുകയും  വിദേശരാജ്യങ്ങളിലടക്കം കൂടുതൽ വിപണി കണ്ടെത്തിയതുമാണ്  സ്ഥാപനത്തെ മികവിലേക്കെത്തിച്ചത്. കേരള സോപ്‌സ് യൂണിറ്റിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ലിക്വിഡ് ഹാൻഡ്‌വാഷ് സോപ്പ്, ഹോട്ടൽ സോപ്പ് എന്നിവ ഉൽപ്പാദിപ്പിക്കാനാണ‌് നീക്കം.

പ്രധാന വാർത്തകൾ
 Top