30 July Friday

പുതിയ വാർഡുകൾ തുറക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ചപ്പോള്‍

 
തിരുവനന്തപുരം
ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. ചുമതലയേറ്റെടുത്തശേഷം ആദ്യമായി ആശുപത്രിയിലെത്തിയ മന്ത്രി മൂന്നുമണിക്കൂറോളം അവിടെ ചെലവഴിച്ചു.  പിപിഇ കിറ്റ് ധരിച്ച്‌ വാര്‍ഡുകൾ സന്ദർശിച്ചു. പുതുതായി നിര്‍മിച്ച ഫാര്‍മസി സ്റ്റോര്‍, ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ്‌ എന്നിവയുടെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി. 
പുതിയ വാര്‍ഡുകള്‍ തുറക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നും ഒരുമാസത്തേക്ക്‌ ആവശ്യമായ മരുന്നുകളുടെ ശേഖരമുണ്ടാകണമെന്നും മന്ത്രി  നിര്‍ദേശം നല്‍കി. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ നേരിടാൻ മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം. 
110 കിടക്കയുള്ള ഐസിയുവില്‍ 50 കിടക്ക സജ്ജമാണ്. ബാക്കിയുള്ളവ 10 ദിവസത്തിനകം സജ്ജമാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ക്ലീനിങ്‌ സ്റ്റാഫ് തുടങ്ങി എല്ലാവിഭാഗം ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 
ജോയിന്റ്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ്, കോവിഡ് സെല്‍ ചീഫ് ഡോ. എ നിസാറുദീന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ  ഡോ. എസ് എസ് സന്തോഷ് കുമാര്‍, ഡോ. ബി എസ് സുനില്‍കുമാര്‍, ആര്‍എംഒ ഡോ. മോഹന്‍റോയ്, എആര്‍എംഒ ഡോ. എസ് സുജാത, എസ്എടി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സൂസന്‍ ഉതുപ്പ് എന്നിവര്‍ മന്ത്രിയു മായുള്ള ചർച്ചയിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top