31 July Saturday

ഹോട്ടലുകളിൽ മിന്നൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
തിരുവനന്തപുരം
നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ നന്തൻകോട്, കുറവൻകോണം, മുട്ടട, കേശവദാസപുരം വാർഡുകളിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു.
ഹോട്ടലുകളിൽ നിന്ന്‌ ഓൺലൈനായി ഓർഡർ ചെയ്ത് ലഭിക്കുന്ന പാഴ്സലിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതെന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
കുറവൻകോണത്തെ ഡിഡി ടീസ്റ്റാൾ, അലങ്കാർ ഹോട്ടൽ, മലബാർ ബൈറ്റ്സ്, കലവറ റസ്റ്റോറൻ്റ്, കഫേ മോജോ, വെൽ ഗേറ്റ്, കേശവദാസപുരത്തെ ചിന്നൂസ് ഹോട്ടൽ, ഗരം മസാല, കവടിയാറിലെ കിങ്‌ ഫിഷ്, സീ ഫ്രഷ്, അമ്പലമുക്കിലെ വിവിധ ടി ഷോപ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ചിന്നൂസിൽ നിന്ന്‌ ഭക്ഷ്യ യോഗ്യമല്ലാത്ത ബീഫ് ചില്ലി, ചിക്കൻ ഫ്രൈഡ് റൈസ് എന്നിവയും  ഗരം മസാല  ഹോട്ടലിൽ നിന്ന്‌ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. 
ഹോട്ടൽ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി നടപടി സ്വീകരിക്കും. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എസ്‌ എസ്‌ മിനു പരിശോധനയ്ക്ക്‌ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top