31 July Saturday

വേണുവിന്‌ നഗരസഭയുടെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

 

തിരുവനന്തപുരം 

മാനസികാസ്വാസ്ഥ്യമുള്ള വയോധികൻ ഇനി നഗരസഭയുടെ തണലിൽ. അമ്പലത്തറ വാർഡിൽ വില്ലുവിളാകത്ത് ഒറ്റമുറി വീട്ടിൽ തനിയെ കഴിഞ്ഞിരുന്ന വേണുവിനാണ്‌ നഗരസഭ തുണയായത്‌.  

ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ട മേയർ ആര്യ രാജേന്ദ്രൻ നേരിട്ട് സ്ഥലത്തെത്തി വേണുവിനെ നഗരസഭയുടെ പുനരധിവാസ കേന്ദ്രമായ സാക്ഷാൽക്കാരത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചു. ആവശ്യത്തിന്‌ ആഹാരമോ വസ്ത്രമോ ഇല്ലാതെ വൃത്തിഹീനമായ ചുറ്റുപാടിൽ ആരാലും ആശ്രയമില്ലാതെയാണ് വൃദ്ധൻ കഴിഞ്ഞിരുന്നത്. മേയർ വസ്ത്രവും മാസ്കും നൽകി. തുടർന്ന്‌ വേണുവിനെ കോവിഡ് ടെസ്‌റ്റിന്‌ വിധേയനാക്കുകയും ചെയ്‌തു. മേയർക്കൊപ്പം ക്ഷേമകാര്യ സ്റ്റാൻഡിങ്‌ സമിതി ചെയർമാൻ എസ് സലിം, നഗരസഭ പ്രോജക്ട് ഓഫീസർ ജി എസ് അജിത്കുമാർ എന്നിവരുമുണ്ടായി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top