19 July Friday
പ്ലാസ്റ്റിക്കിന് ബദല്‍

തുണിസഞ്ചി നിർമാണം 5 കേന്ദ്രത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ മുട്ടടയിൽ ആരംഭിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റ്‌ മേയർ വി കെ പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
മുട്ടട ആലപ്പുറം ബോട്ട് ക്ലബ്ബിന് സമീപമുള്ള കമ്യൂണിറ്റി ലൈവ്‌ലിഹുഡ് സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം മേയർ വി കെ പ്രശാന്ത് നിർവഹിച്ചു.  പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ന​ഗരസഭ നടത്തുന്ന പദ്ധതിയുടെ ഭാ​ഗമായാണ‌് യൂണിറ്റ‌് ആരംഭിച്ചത‌്.   വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്‌ കേന്ദ്രത്തിലാണ് യൂണിറ്റ് ആരംഭിക്കുന്നത്.  കുന്നുംപാറ, വള്ളക്കടവ്, നെട്ടയം, പോങ്ങുമൂട് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ യൂണിറ്റ് പ്രവർത്തനം ആരംഭിക്കും.zനഗരസഭ പ്ലാസ്റ്റിക്  നോൺ വോവൻ പോളി പ്രൊപ്പിലീൻ ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനുപിന്നാലെയാണ് ബദലായി തുണിസഞ്ചി നിർമാണത്തിന് പദ്ധതിക്ക് രൂപംനൽകിയത്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. 10 മുതൽ 20 പേരാണ് ഒരു യൂണിറ്റിൽ പ്രവർത്തിക്കുക. സഞ്ചിനിർമാണത്തിന് ആവശ്യമായ തുണി ന​ഗരസഭ നൽകും. തയ്യൽ മെഷീനും ന​ഗരസഭ നൽകിയിട്ടുണ്ട്. സഞ്ചി നിർമിക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.  സഞ്ചികൾ ആവശ്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സബ്സിഡി നിരക്കിൽ നൽകും.ഉദ്‌ഘാടനപരിപാടിയിൽ ഡെപ്യൂട്ടി മേയർ  രാഖി രവികുമാർ അധ്യക്ഷയായി. ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ  ശ്രീകുമാർ, വാർഡ് കൗൺസിലർ ഗീത ഗോപാൽ , മുൻ മേയർ  കെ  ചന്ദ്രിക, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ എന്നിവർ പങ്കെടുത്തു .
 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top