11 December Wednesday
ബംഗാളിൽ ഡോക്ടർക്ക്‌ ആക്രമണം

ഐക്യദാര്‍ഢ്യവുമായി ഡോക്ടര്‍മാര്‍ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
തിരുവനന്തപുരം
പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രാജ്യവ്യാപക പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടർമാർ പണിമുടക്കി.  ഐഎംഎ നേതൃത്വം നൽകിയ സമരത്തിൽ  ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, കെജിഎസ്, ഡിഎ കൂടാതെ എല്ലാ സ്പെഷ്യാലിറ്റി അസോസിയേഷനുകളും പങ്കെടുത്തു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  സംസ്ഥാനത്തെ മുഴുവൻ ഡെന്റൽ ക്ലിനിക്കുകളും അടച്ചിട്ടു.
 
സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടുമുതൽ 10വരെയും മെഡിക്കൽ കോളേജുകളിൽ 10 മുതൽ 11 വരെയുമാണ് ഒപി മുടക്കി ഡോക്ടർമാർ പണിമുടക്കിയത‌്. ആർസിസിയിൽ സമരം ഉണ്ടായില്ല. സ്വകാര്യ ആശുപത്രികളിൽ മിക്കവാറും ഒപികൾ പ്രവർത്തിച്ചില്ല. അടിയന്തര സാഹചര്യങ്ങളിൽ എത്തിയ രോഗികളെ ശുശ്രൂഷിക്കാൻ എല്ലാ ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങൾ സജ്ജമായിരുന്നു. ഒപിയിൽ ഡോക്ടർമാർ എത്താൻ വെെകിയതിനെ തുടർന്ന് രോ​ഗികൾ കാത്തിരുന്നത് മണിക്കൂറുകളാണ്.  ഇത് സംസ്ഥാനത്ത് രോ​ഗികളെ ബുദ്ധിമുട്ടിലാക്കി. പണിമുടക്കിയ ഡോക്ടർമാർ  രാജ്ഭവനുമുന്നിൽ നടത്തിയ ധർണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം ഇ സുഗതൻ ഉദ്ഘാടനം ചെയ്തു. 
 
ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൾഫി നുഹു അധ്യക്ഷയായി.  കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണൻ,  ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ. അനുപമ, ഐഎംഎ സ്റ്റുഡൻസ് നെറ്റ് വർക്ക് ദേശീയ ചെയർമാൻ ഡോ. ശ്രീജിത‌് എൻ കുമാർ,  ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് അഭിലാഷ്,  ഡോ. സുൻജിത‌് രവി, ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. കെ ജയകുമാർ, ഡോ. ടി സുധീഷ‌്കുമാർ, ഡോ. എ രമേശ് തുടങ്ങിയവർ സംസാരിച്ചു.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top