25 August Sunday

വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഗുരുശ്രേഷ്ഠ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കഴക്കൂട്ടം
വെള്ളാപ്പള്ളി ചാരിറ്റി സെന്റർ സംഘടിപ്പിച്ച പ്രഥമ മെരിറ്റ് അവാർഡ് ഗുരു ശ്രേഷ്ഠ പുരസ്കാര സമർപ്പണച്ചടങ്ങ് എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ‌്ഘാടനംചെയ്തു. ചാരിറ്റി സെന്റർ പ്രസിഡന്റ് ഡി  പ്രേംരാജ് അധ്യക്ഷനായി. സെക്രട്ടറി ആലുവിള അങ്കിത്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കടകംപള്ളി സനൽ, വി ഗിരി ഒറ്റിയിൽ, ബൈജു തമ്പി, ചെമ്പഴന്തി ശശി, സരസ്വതി മോഹൻദാസ്, കെ വി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചെമ്പഴന്തി എസ്എൻ  കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ആർ ജിത, ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സി മോഹൻ ശ്രീകുമാർ, ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ‌്കൂൾ പ്രിൻസിപ്പൽ ജയ ബിനി, വൈസ് പ്രിൻസിപ്പൽ ഒ എച്ച് സീന എന്നിവർക്കും മറ്റ് ഏഴ് അധ്യാപകർക്കും പ്രീതി നടേശൻ ഗുരുശ്രേഷ്ഠ പുരസ‌്കാരങ്ങൾ നൽകി ആദരിച്ചു. 
 
കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി ജിയോളജി പരീക്ഷയിൽ രണ്ടാം റാങ്കു നേടിയ വീണ എം സി, ബിഎ സോഷ്യോളജി പരീക്ഷയിൽ നാലാം റാങ്ക് നേടിയ അനു ആൻ ജയിംസ്, ബിഎസ്‌സി സൈക്കോളജി പരീക്ഷയിൽ നാലാം റാങ്ക് നേടിയ ലക്ഷ്മി എസ് ജെ പ്രസംഗം, ഡിബേറ്റ് മത്സരങ്ങളിൽ പുരസ‌്കാരങ്ങൾ നേടിയ രോഹിണി എം, ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ‌്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഉന്നത വിജയികൾക്കുമാണ് മെറിറ്റ് അവാർഡുകൾ നൽകിയത്.
പ്രധാന വാർത്തകൾ
 Top