14 June Monday

തീരത്ത്‌ ആശ്വാസം, ആശങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

ലോക് ഡൗണിനെത്തുടർന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കിയതോടെ നിർത്തിയിട്ട ട്രെയിനുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്നുള്ള കാഴ്ച

തിരുവനന്തപുരം
തുടർച്ചയായ മഴദിനങ്ങൾക്കുശേഷം ജില്ലയ്ക്ക്‌ ഒരാശ്വാസദിനം. തിങ്കളാഴ്‌ച മഴ മാറിനിന്നതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ കടലിന്റെ രൗദ്രതയും കുറഞ്ഞു. എന്നാൽ, തീരത്തുള്ളവർ ആശങ്കയിലാണ്‌. ചിലയിടങ്ങളിൽ ശക്തമായ തിരയടി തുടരുന്നുണ്ട്‌. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കടലാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പുണ്ട്‌.
പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ ശക്തമായ തിരയടിയുണ്ടായി. വലിയതോപ്പ് ജൂസാ റോഡിൽ ഒരു വീടുകൂടി പൂർണമായി തകർന്നു. സെലിൻ പോളിന്റെ വീടാണ് തകർന്നത്. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറ സന്ദർശിച്ചു. പൂന്തുറ ഭാഗത്ത് വീടുകളുടെ കതകും ജനാലകളും തകർന്നു. ഷീറ്റുകൾ പറന്നുപോയി. അപകടാവസ്ഥയിലായ ശംഖുംമുഖം റോഡിൽ ഗതാഗതം നിർത്തിവച്ചു.
597 വീടിന്‌ നാശം
ജില്ലയിൽ 36 വീട്‌ പൂർണമായി തകർന്നു. 561 വീട്‌ ഭാഗികമായി നാശിച്ചു. വീടുകളുടെ എണ്ണം താലൂക്ക്‌ തിരിച്ച്‌ (ഭാഗികം, പൂർണം ക്രമത്തിൽ) തിരുവനന്തപുരം–- എട്ട്‌, 84.  കാട്ടാക്കട–-അഞ്ച്‌, 48. വർക്കല–- അഞ്ച്‌, 103. ചിറയിൻകീഴ്–- 12, 212. നെയ്യാറ്റിൻകര–- ആറ്‌, 114. 
ക്യാമ്പുകളിൽ 1457 പേർ 
ജില്ലയിലെ 22 ദുരിതാശ്വാസക്യാമ്പിലായി 1457 പേർ. 22 ക്യാമ്പാണ് നിലവിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം താലൂക്കിൽ 13 ക്യാമ്പിലായി 196 കുടുംബത്തിലെ 805 പേരുണ്ട്‌. നെയ്യാറ്റിൻകരയിലെ ഏഴു ക്യാമ്പിൽ–- 582, ചിറയിൻകീഴിലെ രണ്ടു ക്യാമ്പിൽ 70 പേരുമുണ്ട്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top