14 June Monday

കോവിഡ് 
ബാധിതര്‍ക്ക്‌ മാനസിക പിന്തുണ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
തിരുവനന്തപുരം
കോവിഡ് ബാധിതരായി വീടുകളിലും മറ്റും ചികിത്സയില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ ലഘൂകരണത്തിനും മറ്റ് മാനസികപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ സൈക്യാട്രി വിഭാഗത്തിന്റെയും മാനസ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് സര്‍വീസ് ആരംഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടുള്ള മാനസികപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും നേരത്തെ സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട വിദഗ്ധാഭിപ്രായം തേടാനും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. 
കോവിഡിന്റെ ഭാഗമായുള്ള ഉൽക്കണ്ഠ, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ രോഗികളെ അലട്ടാറുണ്ട്. ഇവ പരിഹരിക്കുക എന്നതാണ് ലക്ഷ്യം. കൂടുതല്‍ സംശയനിവാരണമോ ചികിത്സയോ ആവശ്യമെങ്കില്‍ സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സോഷ്യല്‍ വര്‍ക്കറെയോ ബന്ധപ്പെടുന്നതിനും അവസരമൊരുക്കും.  ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ 9400022600 എന്ന ഫോണ്‍ നമ്പരില്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് സര്‍വീസുമായി ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top