22 June Tuesday

കോർപറേഷൻ 
4 സമൂഹ അടക്കള തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ നാല്‌ സമൂഹ അടുക്കള കൂടി ആരംഭിച്ചു. മെഡിക്കൽ കോളേജ്‌, നന്ദൻകോട്‌, കടകംപള്ളി, പൂന്തുറ എന്നിവിടങ്ങളിലാണ്‌ അടുക്കള ആരംഭിച്ചത്‌. ഇതിന്‌ പുറമേ ജനകീയ ഹോട്ടലുകളും പ്രവർത്തിക്കുന്നു. 
കോർപറേഷന്റെ കോൾസെന്ററും നഗരവാസികൾക്ക്‌ ആശ്വാസമേകുന്നുണ്ട്‌. തിങ്കളാഴ്‌ച മാത്രം 1229 പേർ കോൾ സെന്റർ സേവനം പ്രയോജനപ്പെടുത്തി. 
852 പേർക്ക്‌ വൈദ്യ സഹായം നൽകി. 197 പേർക്ക്‌ ഭക്ഷണം എത്തിച്ചു. 100 പേർക്ക്‌ ആശുപത്രിയിൽ പോകാൻ വാഹനസൗകര്യമൊരുക്കി. 59 ഇടങ്ങൾ അണുവിമുക്തമാക്കി. മെഡിക്കൽ സംഘം വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ നിരവധി സുമനസ്സുകളും സംഘടനകളും മുന്നോട്ടുവരുന്നു. 
എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത്‌, നോർത്ത്‌ ജില്ലാകമ്മിറ്റികൾ, കെജിഒഎ പുത്തൻചന്ത ഏരിയ കമ്മിറ്റിയും സംഭാവന നൽകി. 
മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ബി അനിൽ കുമാർ,  എസ് സജീവ് കുമാർ, എം സുരേഷ് ബാബു,  ജെ അജിത് കുമാർ, നിമൽ രാജ്‌, സുനിൽകുമാർ, ബിജുരാജ്‌, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top