22 June Tuesday

മെഡിസിൻ ചലഞ്ചുമായി വി കെ പ്രശാന്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

മെഡിസിൻ ചലഞ്ചിലൂടെ ശേഖരിച്ച മരുന്നുകൾ വി കെ പ്രശാന്ത് എംഎൽഎ ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധത്തിന്‌ മെഡിസിൻ ചലഞ്ചുമായി നിയുക്ത  എംഎൽഎ വി കെ പ്രശാന്ത്‌. മണ്ഡലത്തിലെ വിവിധ മെഡിക്കൽ സ്‌റ്റോറുകളിൽനിന്ന്‌ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളുമാണ്‌ ചലഞ്ചിലൂടെ ശേഖരിച്ചത്‌.
  ഉദ്‌ഘാടന ദിനമായ തിങ്കളാഴ്‌ച കവടിയാർ, അമ്പലംമുക്ക്, പേരൂർക്കട, കുടപ്പനക്കുന്ന്, നാലാഞ്ചിറ, കേശവദാസപുരം, പട്ടം, പൊട്ടക്കുഴി, കുറവൻകോണം എന്നീ പ്രദേശങ്ങളിലെ 45ൽ അധികം മെഡിക്കൽ ഷോപ്പുകൾ  നേരിട്ട് സന്ദർശിച്ച് മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഏറ്റുവാങ്ങി. 
ശാസ്തമംഗലത്തുള്ള മംഗലത്ത് മെഡിക്കൽസിലായിരുന്നു ഉദ്‌ഘാടനം. 
ശേഖരിച്ചവ വാർഡുതല റാപ്പിഡ് റസ്പോൺസ് ടീമുകളിലെ വളന്റിയർമാർ, ആശാ വർക്കർമാർ, പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് കൈമാറും.  വരും ദിവസങ്ങളിലും ചലഞ്ച്‌ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top