22 June Tuesday

നാടിന് സാന്ത്വനമേകുന്നതിനിടെ 
വീട് നഷ്ടപ്പെട്ട് ചുമട്ടുതൊഴിലാളി

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

തകർന്ന വീടിനുള്ളിൽ ഷഫീക്കും ഭാര്യയും മകളും

വഞ്ചിയൂർ
ഭക്ഷണവും മരുന്നുമൊക്കെയായി കോവിഡ് രോഗികൾക്കും ക്വാറന്റൈയിനിൽ കഴിയുന്നവർക്കും സാന്ത്വനമേകുന്നതിനിടയിൽ വീട് നഷ്ടപ്പെട്ട് ചുമട്ടുതൊഴിലാളിയും കുടുംബവും. പേട്ട വയ്യാമൂല എ ഷഫീക്കിന്റെ വീടാണ് കാറ്റിലും മഴയിലും പൂർണമായി തകർന്നത്. കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. ഈ സമയം രോഗിയായ ഉമ്മ സാജിതയും ഭാര്യ ഹസീനയും മക്കളായ ഫാത്തിമ, ഫർസാന, ഫാസില എന്നിവരും വീട്ടിലുണ്ടായിരുന്നു. ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇതേസമയം, ഷഫീക്ക് കോവിഡ് രോഗികൾക്കുള്ള ഭക്ഷണവും മരുന്നും എത്തിക്കുന്ന ചുമതലയിലായിരുന്നു. സിവിൽ സപ്ലൈസ് കോർപറേഷനിലെ ചുമട്ടു തൊഴിലാളിയായ ഷഫീക്ക്, ചാക്ക വാർഡിലെ കോവിഡ് മുന്നണിപ്പോരാളിയും സിപിഐ എം വയ്യാമൂല ബ്രാഞ്ച്‌ സെക്രട്ടറിയുമാണ്. സിപിഐ എം പേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഫീക്കിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top