26 June Wednesday
വിജയരാഘവൻ കൊലക്കേസ‌്

കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി

സ്വന്തം ലേഖകൻUpdated: Saturday May 18, 2019
തിരുവനന്തപുരം
തൊടുപുഴയിൽ കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദ‌്  പ്രതിയായ തിരുവനന്തപുരത്തെ കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ കോടതി സമൻസ‌് അയച്ചു. കന്റോൺമെന്റ‌് പൊലീസിന്റെ ഹർജി പരിഗണിച്ചാണിത‌്. തൊടുപുഴ സംഭവത്തെ തുടർന്ന‌് സിറ്റി പൊലീസ‌് കമീഷണർ കേസ‌് പരിശോധിച്ചപ്പോഴാണ‌് സാക്ഷികളുടെ കൂറുമാറ്റം ശ്രദ്ധയിൽപെട്ടത‌്. കേസിന്റെ വിചാരണ ജൂൺ 20ന‌് ജെഎഫ‌്എംസി 11ൽ ആരംഭിക്കും. 
 
തൊടുപുഴ കുമാരമംഗലത്ത‌് കാമുകിയുടെ ഏഴ‌ു വയസ്സുള്ള കുട്ടിയെ എറിഞ്ഞുകൊലപ്പെടുത്തിയ കേസിലും ഇളയ കുട്ടിയെ പീഡിപ്പിച്ച കേസിലും ഒന്നാം പ്രതിയാണ‌് അരുൺ ആനന്ദ‌്. തിരുവനന്തപുരം ജഗതി ഹീര ഡെൽ ഫ‌്ളാറ്റിൽ വിജയരാഘവനെ ഏഴുപേർ ചേർന്ന‌് ബിയർ കുപ്പികൊണ്ട‌് തലയ‌്ക്കടിച്ച‌് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അരുൺ  ആനന്ദ‌് ഉൾപ്പെടെ ഏഴുപേർ അറസ‌്റ്റിലായി. 
 
കേസിൽ വിചാരണ ആരംഭിച്ചപ്പോൾ ദൃക‌്സാക്ഷികളായ വലിയശാല സ്വദേശി അശോക‌്കുമാർ, കരകുളം കല്ലുകുഴി  സ്വദേശി രത്നകുമാർ എന്നിവരാണ‌് കൂറുമാറിയത‌്. ഇതോടെ  പ്രതികളെ‌ കൊടതി വെറുതെവിട്ടു. ഇതിനെതിരെ അന്നത്തെ ഗവ. പ്ലീഡറും പബ്ലിക‌് പ്രോസിക്യൂട്ടറുമായ പള്ളിച്ചൽ എസ‌് കെ പ്രമോദ‌് കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിക്ക‌് ഹർജി നൽകിയിരുന്നു. തുടർന്ന‌് കൂറുമാറിയവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശവും നൽകിയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top