19 June Wednesday

പ്രൈമറി അധ്യാപക ശിൽപ്പശാല സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
പാറശാല
അവധിക്കാല അധ്യാപക ശില്പശാലയുടെ ഭാഗമായുള്ള പ്രൈമറിവിഭാഗം അധ്യാപക ശില്പശാലകൾ പൂർത്തിയായി. ശില്പശാലയുടെ ഭാഗമായി വരും വർഷം പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികൾ തയ്യാറായി. ഇവയെ അക്കാദമിക് മാസ്റ്റർ പ്ലാനുമായി സമന്വയിപ്പിച്ച് ഈ അധ്യയനവർഷം നടപ്പിലാക്കാനാണ‌് പദ്ധതി. കഴിഞ്ഞ അധ്യയനവർഷം ഏറ്റെടുത്ത്  വിജയിപ്പിച്ച അക്കാദമിക് പ്രവർത്തനങ്ങളുടെ വ്യാപനം ലക്ഷ്യമാക്കിയുള്ള ഗുണപരമായ ചർച്ചകളും ശില്പശാലയിൽ നടന്നു.
 
പാറശാല ബിആർസിയിലെ ഏഴു കേന്ദ്രങ്ങളിൽ രണ്ടുഘട്ടങ്ങളിലായിട്ടാണ് ശില്പശാല നടന്നത്. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളിൽ സമ്പൂർണ പഠനനേട്ടം ഉറപ്പിക്കാനുള്ള പഠനതന്ത്രങ്ങളും ചർച്ചയായി. വിവിധ കേന്ദ്രങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ, എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസർ ബി ശ്രീകുമാരൻ, ബിപിഒ എസ് കൃഷ്ണകുമാർ, എഇഒ സെലിൻ എന്നിവർ സന്ദർശിച്ചു. കൊടവിളാകം എൽപിഎസിൽ എ എസ് മൻസൂർ, വീണ ബി നായർ, ഗ്ലാഡിസ് പൊൻബാല, പത്മകുമാരിയമ്മ എന്നിവർ ശില്പശാലയ‌്ക്ക് നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top