15 May Saturday

തഹസിൽദാർമാരെ 
ഉൾപ്പെടുത്തി സ്‌ക്വാഡുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021
തിരുവനന്തപുരം
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി താലൂക്കുകൾ കേന്ദ്രീകരിച്ച് തഹസിൽദാർമാരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് കലക്ടർ ഉത്തരവിറക്കി. 
ഫീൽഡ് പരിശോധനയുൾപ്പെടെ നടത്തി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. കേസുകളുടെ വിവരം കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തും. 
ഇൻഡോർ പരിപാടികളിൽ പരമാവധി 75 പേർക്കോ അല്ലെങ്കിൽ കെട്ടിടത്തിന്റെ അംഗശേഷിയുടെ പകുതി ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ഔട്ട്‌ഡോർ പരിപാടികളിൽ 150 പേരേ പങ്കെടുക്കാവൂ. കൂടുതൽ പേർ പങ്കെടുക്കണമെങ്കിൽ പരിപാടിക്ക് 72 മണിക്കൂർ മുമ്പ്‌ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്(ആർടിപിസിആർ, ആർടി ലാംപ്) കരുതണം. 
ട്യൂഷൻ സെന്ററുകളിലെ അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ എടുക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതുകയോ ചെയ്യണം. കടകളും വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്‌ മാളുകളും രണ്ടാഴ്ചത്തേക്ക് രാത്രി ഒമ്പതുവരെയേ പ്രവർത്തിക്കൂ. 
ബസുകളിലും മറ്റു വാഹനങ്ങളിലും ആളുകൾ തിങ്ങിനിറഞ്ഞ്‌ യാത്രചെയ്യുന്നില്ലെന്നും പ്രത്യേക സ്‌ക്വാഡുകൾ ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top