27 May Monday

4 കിലോ കഞ്ചാവുമായി ഒരാൾ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

പാറശാല

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ കടത്തികൊണ്ടു വന്ന നാല‌് കിലോ കഞ്ചാവുമായി ഒരാളെ പാറശാല റെയിൽവേ പൊലീസ് പിടികൂടി. ഇടുക്കി ഉടമ്പഞ്ചോല അയ്യപ്പൻകോവിൽ മേപ്പാറ കയ്യാലക്കൽ വീട്ടിൽ  പ്രിൻസ്(32)ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ പാറശാല റെയിൽവേസ്റ്റേഷനിൽ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിൽ കടത്തികൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ബാഗിലാക്കി സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു കഞ്ചാവ്.  അടിപിടി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്  പ്രിൻസ് എന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പി കെ എം ജിജിമോന്റെ നേതൃത്വത്തിൽ സിഐ മാരായ ജയകുമാർ, അജി വി നാഥ്‌, എസ്എച്ച്ഒ ശരത്കുമാർ, എസ്ഐമാരായ അബ്ദുൽ വഹാബ്, ശ്രീകുമാരൻ നായർ,എഎസ്ഐ ശ്രീകുമാരൻ നായർ, എസ് സിപിഒ ശിവകുമാർ, സിപിഒ മാരായ ഫയസ്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top