05 April Sunday
അയൽവാസികളുടെ ദുരൂഹ മരണം

യുവതിയുടേത്‌ കൊലപാതകം; യുവാവിന്റേത്‌ ആത്മഹത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

ആറ്റിങ്ങല്‍

കടുവയില്‍ വെള്ളൂര്‍ക്കോണത്ത് യുവാവിന്റെയും യുവതിയുടെയും മരണവുമായി ബന്ധപ്പെട്ട്‌ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ പൊലീസിന്‌ ലഭിച്ചു. യുവതിയുടെ മരണം സംഭവിച്ചത്‌ കഴുത്ത്‌ ഞെരിച്ചതിനാലാണെന്നാണ്‌ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്‌. കിഴുവിലം കടുവയില്‍ വെള്ളൂര്‍ക്കോണം മണിമന്ദിരത്തില്‍ സന്തോഷ് എന്ന ഷിനു (38), കടുവയില്‍ കൃഷ്ണവിലാസത്തില്‍ ശാന്തികൃഷ്ണ (34) എന്നിവരുടെ മൃതദേഹങ്ങളാണ്‌ കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്‌. ഇരുവരും അയൽവാസികളായിരുന്നു. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പൊലീസിന്റെ നിഗമനത്തിന്‌ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ കൂടുതൽ ബലം പകർന്നിരിക്കുകയാണ്‌. ശാന്തികൃഷ്ണയുടെ ശരീരത്തില്‍ ആക്രമണത്തിന്റെ പാടുകളുണ്ട്. ഷിനുവിന്റെ ദേഹത്തും മുറിവുകള്‍ ഉണ്ട്. ശാന്തികൃഷ്‌ണയുടെ  മുറിയിലും പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചക്കുശേഷം മാത്രമേ ലഭിക്കൂ. ഇരുവരുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ച സംസ്‌കരിച്ചു.

പ്രധാന വാർത്തകൾ
 Top