01 April Wednesday

റോഡുകളുടെ നവീകരണ ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

നെയ്യാറ്റിൻകര 

ഊരൂട്ടുകാല, ഓലത്താന്നി, കൊടങ്ങാവിള, അവണാകുഴി റോഡിന്‌ ശാപമോക്ഷം. റോഡിന്റെ വീതികൂട്ടി ഓടകൾ നിർമിച്ച്‌ ടാർചെയ്യാൻ ആറു കോടി അറുപത് ലക്ഷംരൂപയാണ് അനുവദിച്ചത്. ഇതിന്റെ നിർമാണോദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർമാൻ കെ കെ ഷിബു, സിപിഐ എം ഏരിയ സെക്രട്ടറി പി കെ രാജ്മോഹൻ, അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ സോമൻ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ബി ടി ബീന, എൻ അയ്യപ്പൻനായർ, എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ, ആറാലുംമൂട് മുരളീധരൻനായർ, മുരുകേശനാശാരി, നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top