20 March Wednesday

കേരള സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 

സ്വന്തം ലേഖകൻ
കൊല്ലം 
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണയാത്ര  ചൊവ്വയും ബുധനും ജില്ലയിൽ പര്യടനം നടത്തും. 
കൊല്ലം ക്യുഎസി മൈതാനത്ത‌് ചൊവ്വാഴ‌്ച രാവിലെ ഒമ്പതിന‌് ജാഥാ ക്യാപ‌്റ്റൻ കോടിയേരി ബാലകൃഷ‌്ണനും ജാഥാ അംഗങ്ങൾക്കും എൽഡിഎഫ‌് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലേക്ക‌് വരവേൽപ്പ‌് നൽകും. ബിജെപി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ, വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള കേരള സംരക്ഷണ യാത്രയ‌്ക്ക‌്  രാവിലെ പത്തിന‌്  കരുനാഗപ്പള്ളിയിൽ ആദ്യ സ്വീകരണം നൽകും. പകൽ മൂന്നിന‌് കുന്നത്തൂരിലും വൈകിട്ട‌് നാലിന‌് കൊട്ടാരക്കരയിലും അഞ്ചിന‌്  ചടയമംഗലത്തുമാണ‌് സ്വീകരണം. ബുധനാഴ‌്ച രാവിലെ പത്തിന‌് പുനലൂരിലാണ‌് സ്വീകരണം. പകൽ മൂന്നിന‌് പത്തനാപുരത്തെ സ്വീകരണത്തോടെ യാത്രയുടെ ജില്ലയിലെ  പര്യടനം സമാപിക്കും. തുടർന്ന‌് പത്തനംതിട്ട ജില്ലയിലാണ‌് പര്യടനം. 
 എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ പത്ത‌് അംഗങ്ങളാണ‌് യാത്രയിലുള്ളത‌്. ഓരോ സ്വീകരണകേന്ദ്രത്തിലും പതിനായിരക്കണക്കിന് ബഹുജനങ്ങൾ യാത്രയെ വരവേൽക്കാനെത്തുമെന്ന‌് സിപിഐ  എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top