22 May Sunday

സക്കീർ രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

സക്കീർ രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

മംഗലപുരം
പിഡിപിക്കാർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ-–-ഡിവൈഎഫ്‌ഐ നേതാവ് സക്കീറിന്റെ 27–-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റംഗം വി ജോയി എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് പി ദീപക്ക്, ഷിജുഖാൻ, കെ പി പ്രമോഷ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ജലീൽ, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ അനിൽ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി വിനീത്, എസ്എഫ്ഐ ജില്ലാ ഭാരവാഹികളായ ജെ ജെ അഭിജിത്ത്, രാഹുൽ എ രാജൻ, ഏരിയ ഭാരവാഹികളായ ജി ഗോവിന്ദ്, കണ്ണൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ജയൻ, എം റാഫി, എസ് വിധീഷ്, എം യാസിർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top