20 May Friday

പ്രേംനസീർ 
അനുസ്മരണ 
സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
ചിറയിൻകീഴ് 
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മുപ്പത്തിമൂന്നാമത് അനുസ്മരണം സംഘടിപ്പിച്ചു.
പ്രേംനസീർ പഠിച്ച സ്കൂളായ ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ (ശാരദ വിലാസം സ്‌കൂൾ) മുറ്റത്ത് സ്ഥാപിച്ച പ്രേംനസീറിന്റെ പൂർണകായ പ്രതിമയ്‌ക്കു മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച് ആദരിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ പി സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. എസ്‌ വി അനിലാൽ, അഴൂർ വിജയൻ, മനോജ് ബി ഇടമന, പ്രേംനസീറിന്റെ കുടുംബാംഗം  നസീർ,  ദിനേശൻ, അഡ്വ. ബാബു, ശശാങ്കൻ, കളിയിൽപ്പുര രാധാകൃഷ്ണൻ, ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top