17 February Sunday

കിക്ക് ഓഫ്: രജിസ്ട്രേഷന്‍ 20 വരെ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

തിരുവനന്തപുരം

സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന കിക്ക് ഓഫ് പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനത്തിനായി ജില്ലയിൽ നിന്നുള്ളവർക്ക്  20 വരെ രജിസ്റ്റർ ചെയ്യാം. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31-നും ഇടയിൽ ജനിച്ച കുട്ടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. www.sportskeralakickoff.org  വെബ്സൈറ്റിൽ ഞായറാഴ്ച വൈകിട്ട് അഞ്ചു  വരെ  രജിസ്റ്റർ ചെയ്യാം.  ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് പ്രാഥമിക തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെ തത്സമയ രജിസ്ട്രേഷൻ കൗണ്ടറിൽ  21 ന് രാവിലെ 6.30 വരെ നേരിട്ടും രജിസ്റ്റർ ചെയ്യാം. പ്രാഥമിക തെരഞ്ഞെടുപ്പിൽ പ്രായപരിധി തെളിയിക്കുന്ന രേഖ ഹാജരാക്കണം. സിഗ്സാഗ്, 2 വേസസ് 2, സ്പീഡ് ടെസ്റ്റ്  എന്നിവയിലൂടെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മുന്നിലെത്തുന്ന 50 പേരെ അന്തിമ തെരഞ്ഞെടുപ്പിനായി നാല് ദിവസത്തേക്ക‌് ഓരോ മണിക്കൂർ വീതമുള്ള തയ്യാറെടുപ്പ് ക്യാമ്പിൽ പങ്കെടുപ്പിക്കും. തുടർന്ന് സിഗ്സാഗ് , 2 വേസസ് 2, സ്പീഡ്ടെസ്റ്റ് എന്നിവയ്ക്കു പുറമേ കിക്കിങ‌് ബാക്ക്, ഷൂട്ടിങ‌് എന്നീ ടെസ്റ്റുകളും നടത്തിയാണ് അന്തിമ പട്ടികയിലേക്ക്  25 പേരെ തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പരിശീലനകേന്ദ്രമായ നെയ്യാറ്റിൻകര കുളത്തൂർ ജിവിഎച്ച്എസ്എസിൽ  21 ന് രാവിലെ 7ന‌് പ്രാഥമിക തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ 26- മുതൽ 29 വരെ അന്തിമ പട്ടികയിൽ ഇടംനേടുതിനുളള തയ്യാറെടുപ്പ് ക്യാമ്പ് സംഘടിപ്പിക്കും. അന്തിമ പട്ടിക ഫെബ്രുവരി 8ന് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ 14 ജില്ലകളിലെ എട്ടിടത്ത‌് പരിശീലനം തുടങ്ങിയിട്ടുണ്ട്.  രണ്ടാംഘട്ടത്തിൽ പത്തു കേന്ദ്രങ്ങളിലാണ് പരിശീലനം. 2018 നവംബർ 14-നാണ് പദ്ധതിയുടെ ഉദ്ഘാടനം  കായിക മന്ത്രി   ഇ പി  ജയരാജൻ നിർവഹിച്ചത്.

പ്രധാന വാർത്തകൾ
 Top