21 February Thursday

പനച്ചമൂട് ജങ‌്ഷനിൽ ഗതാഗതക്കുരുക്കേറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

വെള്ളറട

മലയോരപ്രദേശത്തെ പ്രധാന വാണിജ്യകേന്ദ്രമായ പനച്ചമൂട്ടിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. മലയോര ഹൈവേ കടന്നുപോകുന്ന പാറശാല വെള്ളറട റൂട്ടിലെ പനച്ചമൂട് ചന്ത കേരള തമിഴ്നാട് അതിർത്തി മേഖലയിലെ പതിനായിരങ്ങൾ എത്തുന്ന കച്ചവട കേന്ദ്രമാണ്. കച്ചവട സ്ഥാപനങ്ങളുടെ അനധികൃത കൈയേറ്റവും മുന്നിലെ അനധികൃത പാർക്കിങുമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. തമിഴ്നാട് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ തിരക്കേറിയ ഇടുങ്ങിയ റോഡിൽ കയറുന്നതും റോഡരികിൽ പാർക്കുചെയ്ത് യാത്രക്കാരെക്കയറ്റുന്നതും വൻതോതിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ക്രിസ‌്മസ് നവവത്സര ആഘോഷങ്ങളുടെ കാലമായതിനാൽ കച്ചവട കേന്ദ്രങ്ങളിൽ ജനത്തിരക്കേറുന്നത‌ും  ഗതാഗതക്കുരുക്കേറാൻ കാരണമാവുകയാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top