തിരുവനന്തപുരം
വക്കം മൗലവി ഫൗണ്ടേഷനും കേരള മീഡിയ അക്കാദമിയും ദേശീയ പത്രദിനത്തോടനുബന്ധിച്ച് വനിത പത്രപ്രവർത്തനം കേരളത്തിൽ എന്ന വിഷയത്തിൽ എം ഹലീമാബീവി ജന്മശതാബ്ദി സെമിനാർ സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ഉദ്ഘടാനം ചെയ്തു.
വക്കം മൗലവി ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. വി കെ ദാമോദരൻ അധ്യക്ഷനായി.
സരസ്വതി നാഗരാജൻ, കെ എ ബീന, എ സുഹൈർ, ഡോ. കായംകുളം യൂനുസ്, ഡോ. ഒ ജി സജിത, റാം കമൽ എന്നിവർ സംസാരിച്ചു. തുടർന്ന് മാധ്യമവിദ്യാർഥകൾക്കുള്ള പോസ്റ്റർ പ്രദർശന മത്സരവും അൻസാരി മുഹമ്മദ് നടത്തിയ പ്രചോദന പ്രഭാഷണവും നടന്നു.
ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ജല അതോറിറ്റി മുൻ ചീഫ് എൻജിനീയർ ബിഎഫ്എച്ച്ആർ ബിജ്ലി രചിച്ച രണ്ടു ഗ്രന്ഥങ്ങളുടെ പ്രകാശനം ഫൗണ്ടേഷൻ ചെയർമാൻ എ സുഹൈർ, കൊട്ടിയം നഹാസിനു നൽകി നിർവഹിച്ചു. ഡോ. കായംകുളം യൂനുസ് അധ്യക്ഷനായി.
ഡോ. എ ജമീലാബീഗം, ഡോ. ആരിഫാ സൈനുദ്ദീൻ, സി റഹിം, സി മാധവൻ, ടി ജെ സാമുവൽ കൊട്ടാരക്കര, റാം കമൽ എന്നിവർ സംസാരിച്ചു.