08 December Sunday

എസ്ഐ യുടെ പിഴയിടൽ: വ്യാപാരികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
കഴക്കൂട്ടം 
ശ്രീകാര്യം ജങ്‌ഷനിൽ പാർക്കുചെയ്‌തിരുന്ന  ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക്‌  എസ്ഐ പിഴയീടാക്കുന്നത്‌ വിവാദമായി. ഇതോടെ ചന്ത ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക്‌ കുറയുന്നു എന്ന്‌ കച്ചവടക്കാർ പറയുന്നു.ഇത്‌ സംബന്ധിച്ച്‌ നിരവധി തവണ ഉന്നത ഉദ്യോഗസ്ഥരോട് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. 
ശനിയാഴ്ച രാവിലെ മുതൽ എസ്ഐയും സംഘവും പതിവ് പോലെ വാഹനങ്ങളിൽ പിഴയിടൽ നോട്ടീസ് ഒട്ടിച്ചു.
 ഇത് ചില വ്യാപാരികൾ  ചോദ്യം ചെയ്തു. പ്രകോപിതനായ എസ് ഐ സജികുമാർ വ്യാപാരിയേയും കൂടി നിന്നവരെയും കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു എന്ന് വ്യാപാരികൾ ആരോപിച്ചു.  
വൈകിട്ട് 4  മുതൽ 6  വരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. ശ്രീകാര്യം ജങ്‌ഷനിൽ നടത്തിയ ധർണ വ്യാപാരി വ്യവസായി സമിതി നേതാവ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി സ്റ്റാൻലി ഡ്രിക്രൂസ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി അജിത്ത് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top