നേമം
പാപ്പനംകോട് വിശ്വംഭരൻ റോഡിന്റെ നവീകരണവും വികസനവും സമയബന്ധിതമായി യാഥാർഥ്യമാക്കുക, പാപ്പനംകോട് മേലാംകോട് വാർഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം പ്രക്ഷോഭമാരംഭിച്ചു. ശനിയാഴ്ച പാപ്പനംകോട് ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എം എ സലാം അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, നേതാക്കളായ ആർ പ്രദീപ് കുമാർ, എസ് രാധാകൃഷ്ണൻ, നീറമൺകര വിജയൻ, എ കമാൽ, കെ പ്രസാദ്, വി എസ് വിജയകുമാർ എന്നിവർ സംസാരിച്ചു.