23 November Saturday

കിളിമാനൂർ ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡിടിഒ പി സുദർശനനെ ജീവനക്കാർ ഉപരോധിച്ചപ്പോൾ

കിളിമാനൂർ
ഷെഡ്യൂൾ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി കിളിമാനൂർ ഡിപ്പോയിൽ ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ പി സുദർശനനെ ജീവനക്കാർ ഉപരോധിച്ചു. സിഐടിയു, എഐടിയുസി, ഐഎൻടിയുസി  ഐ , കെടിയുസി ബി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഡിപ്പോയിൽ 83 ബസ് ഉണ്ടെങ്കിലും 73 ഷെഡ്യൂൾ ആണ് ശരാശരി നടന്നു വന്നിരുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞ് അത് പലപ്പോഴും 60 ശതമാനം പോലും നടക്കാതെയായി. കഴിഞ്ഞ കുറെ ദിവങ്ങളായി  അത് 35 വരെ എത്തി. 8000 രൂപ നിത്യ വരുമാനം ഇല്ലാത്ത സർവീസുകൾ  പുനഃക്രമീകരിക്കുന്നതിനു പകരം നിർത്തലാക്കുകയും അതു മൂലം നിരവധി ഡ്രൈവർമാരും കണ്ടക്ടർമാരും ജോലിയില്ലാത്ത അവസ്ഥയുമാണുള്ളത്. ഇത്‌ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 
സന്തോഷ് കുമാർ, മുരളീധരൻ, വിനോദ്, സുജാദുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പരമാവധി 64 സർവീസുകൾ നടത്താമെന്നും  ലാഭകരമല്ലാത്ത ട്രിപ്പുകൾ റീ ഷെഡ്യൂൾ ചെയ്യാമെന്നും  ഡ്രൈവർമാരുടെ ലഭ്യത അനുസരിച്ച് സർവീസ് നടത്തുമെന്നും  പിഎസ്‌സി നിയമിച്ച എം പാനലുകാരെ ഡ്യൂട്ടിക്ക് അയക്കുന്ന കാര്യം നിയമവശം നോക്കി ചെയ്യുമെന്നും ഡിടിഒ സമ്മതിച്ചതായി നേതാക്കൾ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top