13 October Sunday
വയോസേവന പുരസ്കാരവും കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്കാരവും കോർപറേഷന്‌

പുരസ്കാര നിറവിൽ 
നഗരസഭ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
തിരുവനന്തപുരം 
കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്‌ സ്വന്തം. നഗരത്തിലെ ജനങ്ങൾക്ക് ടാങ്കർ വഴി കുടിവെള്ള വിതരണത്തിനായി മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്തുതന്നെ ഒന്നാമതെത്തി നഗരസഭ മാതൃകയായി. നഗരത്തിലെ വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലേയും സെപ്റ്റേജ് മാലിന്യം കൃത്യമായി  ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ രാജ്യത്ത് മൂന്നാം സ്ഥാനവും തിരുവനന്തപുരം നഗരസഭ നേടി. 2023–-24 വർഷത്തെ" പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾ' നടപ്പാക്കുന്നതിനാണ് ഹഡ്‌കോ അവാർഡുകൾ ഏർപ്പെടുത്തിയത്‌. 
കുടിവെള്ള വിതരണവും മാലിന്യ സംസ്കരണവും തിരുവനന്തപുരം നഗരസഭ ഉന്നത നിലവാരത്തിൽ നടപ്പാക്കുന്നതിന്റെ തെളിവാണ് ഈ പുരസ്കാരങ്ങൾ. രാജ്യത്തിന്‌ തന്നെ മാതൃകയാകുകയാണ്‌ നഗരസഭയുടെ  പ്രവർത്തനങ്ങൾ. 
ഇത്‌ കൂടാതെ വയോജനങ്ങൾക്കുവേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്കാരം 2024  നഗരസഭയ്ക്ക് ലഭിച്ചു. "ഒട്ടേറെ പദ്ധതികളാണ് നമ്മൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഇത്. തീർച്ചയായും ഏറ്റവും അഭിമാനകരമായ നേട്ടം. ജനങ്ങൾക്ക്‌ മികച്ച സേവനങ്ങളുമായി  നഗരസഭ മുന്നോട്ട്‌ പോകുന്നു' മേയർ എസ്‌ ആര്യ രാജേന്ദ്രൻ ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top