26 September Saturday

രക്തസാക്ഷിയായ അച്ഛ​ന്റെ ഓര്‍മയില്‍ രക്തസാക്ഷികുടുംബങ്ങള്‍ക്ക് സഹായമേകി ​ഗോപകുമാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

​ഗോപകുമാറും ഹരികൃഷ്‌ണയും വിവാഹദിനത്തില്‍ വെഞ്ഞാറമൂട് രക്തസാക്ഷികളുടെ കുടുംബസഹായഫണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‌ കൈമാറുന്നു

വെള്ളറട
വെഞ്ഞാറമൂടിലെ രക്തസാക്ഷികളായ ഹഖി​ന്റെയും മിഥിലാജിന്റെയും കുടുംബത്തിനായി സ്വന്തം വിവാഹദിനത്തില്‍ ധനസഹായം കൈമാറുമ്പോള്‍ ​ഗോപകുമാറി​ന്റെ മനസ്സില്‍ നിറയെ അച്ഛനായിരുന്നു, രക്തസാക്ഷി നാരായണന്‍നായര്‍. രാവി​ന്റെ മറവിൽ വീട്ടിലേക്കിരച്ചുകയറിയ ആർഎസ്എസ് സംഘം അതിദാരുണമായി കൊലപ്പെടുത്തിയ ആനാവൂർ നാരായണൻനായര്‍. അദ്ദേഹത്തി​ന്റെ ഓര്‍മയില്‍ മകൻ വി എൻ ഗോപകുമാര്‍ രക്തസാക്ഷി ഫണ്ടിലേക്ക് തുക കൈമാറി. വധു എൽ എച്ച് ഹരികൃഷ്ണയും ഒപ്പമുണ്ടായി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ വെള്ളറട ബ്ലോക്ക്‌ പ്രസിഡ​ന്റ്‌ കൂടിയാണ് ഗോപകുമാർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top