17 July Wednesday

കല്ലിയൂർ സ്വദേശി മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മിഥുൻ കൃഷ്ണൻ

അടിമാലി
കല്ലിയൂർ സ്വദേശിയായ യുവാവ‌് ഇടുക്കിയിലെ ആനകുളം വെല്ലിയാർകുത്തിൽ മുങ്ങിമരിച്ചു. കുഴിതാലച്ചൽ കൃഷ്‌ണേന്ദുവിൽ മുരുകന്റെയും സുജയുടെയും മകൻ മിഥുൻ കൃഷ്ണനാ (23)ണ് മരിച്ചത്. ഞായറാഴ്ച പകൽ 2.30നാണ‌് സംഭവം. 
 
ശനിയാഴ‌്ച മിഥുൻ ഉൾപ്പെടെയുള്ള സംഘം ആനകുളം സഞ്ചാരകേന്ദ്രത്തിൽ പോകാനായി മാങ്കുളത്ത് മുറിയെടുത്ത് താമസിച്ചു. 
ഞായറാഴ‌്ച വിവിധ ഭാഗങ്ങളിൽ സന്ദർശിച്ചശേഷം വെല്ലിയാർകുത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ചേർത്തല സ്വദേശി സനു, പെരുമ്പാവൂർ ഐമുറി സ്വദേശി ജ്യോതിഷ്, കോട്ടയം സ്വദേശി അഖിൽ എന്നിവർക്കൊപ്പമാണ് മിഥുൻ എത്തിയത്.
 
കുളിക്കുന്നതിനിടയിൽ മിഥുനും സുഹൃത്തായ സനുവും മുങ്ങിപ്പോകുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവർ സനുവിനെ  രക്ഷപ്പെടുത്തി. നാട്ടുകാർ മിഥുനെ രക്ഷിച്ച‌് മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. 
കോലഞ്ചേരി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരനാണ് മിഥുൻ കൃഷ്ണൻ. സഹോദരി: കൃഷ്‌ണേന്ദു.
 
പ്രധാന വാർത്തകൾ
 Top