17 July Wednesday

ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പിന്റെ സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

വർക്കല 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. ഞായറാഴ്ച രാവിലെ പത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ “നവോത്ഥാനവും നവകേരളവും’ എന്ന വിഷയത്തിൽ ക്ലാസെടുത്ത് സമാപന സമ്മേളനം ഉദ‌്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി അധ്യക്ഷനായി. 
 
സംസ്ഥാന സെക്രട്ടറി എസ് സതീഷ് “സംഘടന, സംഘാടനം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ അധ്യക്ഷനായി. കേരള സർവകലാശാലാ ടീച്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. സീമ ജെറോം “സ്ത്രീ, സമൂഹം, സംസ്കാരം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. 
 
സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം എസ് കവിത അധ്യക്ഷയായി. തുടർന്ന് ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ആർ എസ് ബാലമുരളി നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം പ്രതിനിധികൾ പഠനക്യാമ്പിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top