20 September Friday
കെടുകാര്യസ്ഥത

അമരവിള ചുടുകൽ സഹകരണസംഘം അടച്ചുപൂട്ടലിന്റെ വക്കിൽ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
നെയ്യാറ്റിൻകര
ഭരണസമിതിയുടെ പിടിപ്പുകേടും അഴിമതിയും കാരണം അമരവിള ചുടുകൽ  സഹകരണസംഘം  അടച്ചുപൂട്ടലിന്റെ വക്കിൽ. ജീവനക്കാർക്ക് ശമ്പളംകൊടുക്കാനോ, സർവീസിൽനിന്ന് വിരമിച്ചവർക്ക് ആനുകൂല്യം നൽകാനോ, ജീവനക്കാരുടെ പിഎഫ്, ഇഎസ്ഐ വിഹിതങ്ങൾ അടയ‌്ക്കാനോ കഴിയാത്ത അവസ്ഥയിലായി. നിലവിൽ എടുത്തിട്ടുളള വായ്പകളാകെ കുടിശികയായ അവസ്ഥയിൽ സംഘത്തിൻറെ വസ്തുക്കൾ ഈട് നൽകി വീണ്ടും വായ്പകൾ എടുക്കാനിരിക്കുകയാണ‌്.
 
 1972 ൽ ആരംഭിച്ച ഈ സംഘത്തിൽ നൂറിലേറെ തൊഴിലാളികൾ ജോലി ചെയ്തിരുന്നതും ലാഭകരമായി പ്രവർത്തിച്ചിരുന്നതുമാണ്. ഇപ്പോൾ പതിനഞ്ച് പേർ മാത്രമാണ‌് ഉള്ളത‌്.  15 വർഷമായി കോൺ​ഗ്രസ് നേതൃത്വത്തിലുളള ഭരണസമിതിയാണ് നിലവിലുളളത്.  
 
ഭരണസമിതിയിൽ എസ്‌സി വിഭാ​ഗത്തിലുളള തൊഴിലാളി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഒപ്പിച്ചാണ് മത്സരിച്ചത്. ഇതിനെതിരെ ജോയി എന്ന തൊഴിലാളി നൽകിയ പരാതിയിന്മേൽ തഹസിൽദാർ അന്വേഷിച്ച് പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു. 
 
സംഘത്തിന് വാഹനം വാങ്ങിയതിലും വിറക്, മണ്ണ്, ഓയിൽ തുടങ്ങിയ അസംസ്കൃതവസ്തുക്കൾ വാങ്ങിയതിലും ഭീമമായ അഴിമതിയണെന്ന പരാതിയുമുണ്ട്. ഇത് സംബന്ധിച്ച് ഖാദി ബോർഡ് അധികൃതർ അന്വേഷിച്ചതിൽ അഴിമതി കണ്ടെത്തിയിട്ടുമുണ്ട്.  ഭരണസമിതിയെ പിരിച്ചുവിടണമെന്നും സഹകരണസംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
പ്രധാന വാർത്തകൾ
 Top