26 June Wednesday

ആറയൂർ കൊലപാതകം: ഒരാൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
പാറശാല
കൊലപാതകത്തിനുശേഷം യുവാവിന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ സുഹൃത്തിന്റെ സഹായി പിടിയിലായി. ഇക്കഴിഞ്ഞ ഏപ്രിൽ 23നാണ‌് ആറയൂർ സ്വദേശി ബിനുവിന്റെ മൃതദേഹം ചാക്കിനുള്ളിൽ കണ്ടെത്തിയത്. 
 
സംഭവത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത‌് ഷാജിയും കൂട്ടാളികളും ഒളിവിൽ പോകുകയായിരുന്നു. ഷാജിയുടെ സുഹൃത്തും സഹായിയുമായ ആറയൂർ കുരുവിക്കാട് വീട്ടിൽ കുമാർ എന്ന ജിബേന്ദ്ര കുമാറി(44) നെയാണ് പൊലീസ് പിടികൂടിയത്. സംഭവദിവസം ഷാജിയോടൊപ്പമുണ്ടായിരുന്ന  മദ്യപസംഘത്തിൽ ജിബേന്ദ്ര കുമാറും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒളിവിൽപോയ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച‌് ഓഫ് ചെയ്തിരുന്നതിനാൽ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരെ നിരന്തരം ചോദ്യംചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത‌്. കൊലപാതകം നടന്ന ദിവസം മദ്യലഹരിയിൽ മരണപ്പെട്ട ബിനുവിനെ മുഖ്യപ്രതികളായ ഷാജിയും  അനിയും മർദിക്കുന്നത് കുമാർ കണ്ടിരുന്നു‌‌. തടയാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിൽ ഇയാൾക്ക് കഴിഞ്ഞില്ല. പിന്നീട് ബിനു മരിച്ചെങ്കിലും സംഭവം പുറംലോകത്തെ അറിയിക്കാതെ കുമാർ ഒളിവിൽ പോകുകയായിരുന്നു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top