15 September Sunday

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
കിളിമാനൂർ
അഞ്ചുവയസ്സുള്ള ബാലികയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വഞ്ചിയൂർ, കടവിള പുല്ലുതോട്ടം തെങ്ങുവിളാകം വീട്ടിൽ വിപിനചന്ദ്രൻ നായരെ(53) യാണ് ന​ഗരൂർ പൊലീസ് പിടികൂടിയത്. എൽകെജി വിദ്യാർഥിനിയെ ഇയാൾ വീട്ടിലെത്തിയപ്പോൾ ​ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 
 
ആദ്യ വിവാഹബന്ധം വേർപെടുത്തിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. 
പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും പ്രതിയുടെ വീടുമായി നിരന്തര സഹകരണമുണ്ടായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ‌്സംഭവം. ആദ്യം പീഡനവിവരം രക്ഷിതാക്കൾ പുറത്തുപറഞ്ഞില്ല. ന​ഗരൂർ പൊലീസിൽ പരാതി എത്തിയതോടെ  നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക്നേരെ പോക്സോ വകുപ്പ് ചുമത്തി. 
പ്രതിയുടെ ഭാഗത്ത‌്നിന്ന‌് മുമ്പും നിരവധി കുട്ടികൾക്ക് ഇത്തരത്തിൽ മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന‌് നാട്ടുകാർ പറഞ്ഞു. കുറേക്കാലം വഞ്ചിയൂർ ജങ‌്ഷനിൽ സ്റ്റുഡിയോ നടത്തിയിരുന്ന പ്രതി അടുത്തകാലത്തായി തിരുവനന്തപുരത്ത് സ്വകാര്യ ലേബർ സപ്ലൈ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു. 
 
കഴി‍ഞ്ഞദിവസവും ജോലിക്കായി വീട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ പൊലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു. 
അറസ്റ്റിന് ​ന​ഗരൂർ എസ്എച്ച്ഒ  രതീഷ് കുമാർ, എഎസ്ഐ രാജേഷ്, സിപിഒ സാംജിത്ത്, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top