20 August Tuesday

കേരളം മാതൃകയായത്‌ എൽഡിഎഫ‌് സർക്കാർ പ്രവർത്തനങ്ങളിലൂടെ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
നെയ്യാറ്റിൻകര 
കേരളം ഇന്ത്യക്ക് മാതൃകയായത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളിലൂടെയും, നാട് നേരിട്ട മഹാ പ്രളയത്തെ ജനകീയ കൂട്ടായ്മയിലൂടെ നേരിട്ടതിനാലുമാണ്. ഇത് തുടരണമെങ്കിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറേോ അം​ഗം എം എ ബേബി.  എൽഡിഎഫ് പെരുങ്കടവിള മേഖല കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോ​ഗം പെരുങ്കടവിളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദത്തിനും ജനക്ഷേമപ്രവർത്തനങ്ങൾക്കും  മാതൃകകാട്ടുന്ന എൽഡിഎഫ് ഇന്ത്യയിലാകെ വളർന്നുവരാൻ സഹായകരമാകുന്ന തരത്തിൽ സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
  എൽഡിഎഫ് പെരുങ്കടവിള മേഖലാ കമ്മിറ്റി ചെയർമാൻ കാനക്കോട് ബാൽരാജ് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, ടി ശ്രീകുമാർ, ആനന്ദ്കുമാർ, എസ് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ‌് ഐആർ സുനിത, എൽആർ സുദർശനകുമാർ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top