25 May Saturday

സിപിഐ എം അംഗത്തിന്റെ വീട‌് ആർഎസ്എസുകാർ അടിച്ചുതകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കോവളം
കാഞ്ഞിരംകുളത്ത് ആർഎസ്എസ്–- ബിജെപി ആക്രമണം. സിപിഐ എം അംഗത്തിന്റെ വീട് അടിച്ചുതകർത്ത് ഭാര്യയെയടക്കംആക്രമിച്ചു. കാഞ്ഞിരംകുളം ചുണ്ടവിളാകം സുരേന്ദ്രന്റെ വീടാണ്  ആർഎസ്എസ് ക്രിമിനലുകൾ അടിച്ചുതകർത്തത‌്. ആർഎസ്എസുകാരായ  രാഹുൽ, അജിത്, കുമാർ, വിഷ്ണു ഷാജി, വിഘ്നേഷ്, വിനോദ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിൽ കമ്പിപ്പാര  കൊണ്ടുള്ള മാരകമായ അടിയേറ്റ സുരേന്ദ്രനും ഭാര്യയും പൂവാർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആർഎസ്എസ്–-ബിജെപി ആക്രമണം. ആക്രമണത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരംകുളത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധയോഗം കെ കെ വിജയൻ ഉദ്ഘാടനം ചെയ്തു. കെ മധു അധ്യക്ഷനായി. ആദർശ്, ശ്രീധരൻ, സുർജിത്ത് എന്നിവർ സംസാരിച്ചു. ആർഎസ്എസ്–-ബിജെപി ആക്രമണത്തിൽ സിപിഐ എം കോവളം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടി ഏരിയ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top