18 August Sunday

പാറശാലയിൽ സി ദിവാകരന് വിഷുക്കൈനീട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
പാറശാല -
വിഷുദിനത്തിൽ കൈനീട്ടംനൽകി സ്ഥാനാർഥിയെ സ്വീകരിക്കാൻ കണിയൊരുക്കിയ വിഭവങ്ങൾ വാടാതെ കാത്തുസൂക്ഷിച്ച്  സഹോദരങ്ങൾ. ബാലസംഘം കൂട്ടുകാരിയായ ആറാം ക്ലാസുകാരി ഗൗതമിയും അനുജൻ ദേവാംശുമാണ് മുതിർന്നവർക്കൊപ്പം തിരുവനന്തപുരം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരനെ സ്വീകരിക്കാൻ  മലയിൽക്കട ജങ‌്ഷനിൽ കാത്തുനിന്നത്. കണിക്കൊന്ന, വെള്ളരിക്ക, പഴവർഗങ്ങൾ തുടങ്ങിയവയാണ‌്  ചെറിയ വട്ടിയിലുണ്ടായിരുന്നു. സ്ഥാനാർഥി എത്തിയപ്പോഴേക്കും അച്ഛന്റെ തോളിലേറി സ്ഥാനാർഥിക്ക് വിഷുക്കണി നൽകി. ആവേശത്തോടെ കൈവീശി വിജയാശംസയും നേർന്നു. തിങ്കളാഴ്ച പാറശാല നടന്ന സി ദിവാകരന്റെ പര്യടനപരിപാടിയിൽ ഓരോ കേന്ദ്രത്തിലും നിറഞ്ഞുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയുടെ സ്വീകരണത്തിന്റെ സാക്ഷ്യപത്രമാണിത്. 
 
എൽഡിഎഫ് നേതാവ് എ നീലലോഹിതദാസാണ‌്  തൃപ്പലവൂരിൽ പര്യടനം ഉദ്ഘാടനംചെയ്തത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് സുജാതകുമാരി അധ്യക്ഷയായി. സി കെ ഹരീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എൻ രതീന്ദ്രൻ, ഏരിയ സെക്രട്ടറി കടകുളം ശശി, കള്ളിക്കാട് ചന്ദ്രൻ, മീനാങ്കൽ കുമാർ, വൈ ലേഖ, വി എസ് ബിനു എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ കണിക്കൊന്ന, നെൽക്കതിരും അരിവാളും നേന്ത്രക്കുല, നാളികേരം, പഴവർഗങ്ങൾ തുടങ്ങിയവ നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. താന്നിമൂട്, മണലുവിള, വടകര, മാരായമുട്ടം മുണ്ടോ മല തുടങ്ങിയ കേന്ദ്രങ്ങളിലെ ഗംഭീരസ്വീകരണത്തിനുശേഷം പൂവത്തൂരിൽ എത്തിയപ്പോഴേക്കും നെയ്ത്ത് തൊഴിലാളികളുടെ സ്നേഹോഷ്മളമായ ഗംഭീര വരവേൽപ്പ്. 
 
മണിവിള, നെടിയാംകോട്, പോങ്ങുംപൊറ്റ, ധനുവച്ചപുരം, പനയംമൂല, എയ്തുകൊണ്ടാംകാണി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചെമ്മണ്ണുവിളയിൽ വിശ്രമം. ഉച്ചയ‌്ക്കുശേഷം ഇലങ്കം, പിആർഡിഎസ്, കൊറ്റാമം, പരശുവയ‌്ക്കൽ, ഇടിച്ചക്കപ്ലാമൂട്, പെരുവിള, ചിറക്കോണം, കോട്ടവിള തുടങ്ങിയ കേന്ദ്രങ്ങളിലെ കർഷകരും കർഷകത്തൊഴിലാളികളും അടക്കമുള്ളവരുടെ ഹൃദയംനിറഞ്ഞ സ്നേഹവായ്പ്. തുടർന്ന് പാറശാല ആശുപത്രി ജങ‌്ഷൻ, മുണ്ടപ്ലാവിള, തളച്ചാൻവിള, വന്യക്കോട്, ആമ്പാടി, എ കെ ജി, കാരാളി, പുത്തൻകട തുടങ്ങിയ കേന്ദ്രങ്ങളിലെ ഗംഭീര സ്വീകരണം. ക്ഷേമ പെൻഷൻ കൃത്യമായി കരങ്ങളിലെത്തിയതിന്റെ സന്തോഷവും ജനകീയ സർക്കാരിന്റെ കരങ്ങൾക്ക് ശക്തിപകരുന്നതുമായ വീട്ടമ്മമാരുടെയടക്കം ആവേശകരമായ വരവേൽപ്പാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാർഥി ഏറ്റുവാങ്ങിയത്. തുടർന്ന് നെടിയശാല, ചെക്കുംമൂട്, കൊടവിളാകം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പത്തോടെ നെടുവാൻവിളയിൽ എത്തിയപ്പോഴേക്കും  ഉറങ്ങാതെ കാത്തിരുന്ന്  ഒന്നര വയസ്സുകാരി അരോമയും  സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി.
 
പ്രധാന വാർത്തകൾ
 Top