04 April Saturday

സംവരണം മതവ്യത്യാസമില്ലാതെ നൽകണം: നാടാർ കോൺഫറൻസ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020
തിരുവനന്തപുരം
നാടാർ സമുദായത്തിനു ലഭിക്കേണ്ട അവകാശങ്ങൾ എല്ലാ സമുദായാംഗങ്ങൾക്കും കിട്ടുന്നുണ്ടെന്ന്‌ സർക്കാർ ഉറപ്പാക്കണമെന്ന്‌ 
ഓൾ ഇന്ത്യ  നാടാർ കോൺഫറൻസ്‌ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോൺഫറൻസ്‌ കന്യാകുമാരി എംപി എച്ച്‌ വസന്തകുമാർ ഉദ്‌ഘാടനം ചെയ്‌തു. നാടാർ സർവീസ്‌ ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ, കരിക്കോൽ രാജ്‌, കാളിദാസൻ നാടാർ, രാമരാജ്‌ നാടാർ, ഷണ്മുഖവേൽ നാടാർ, രാജ ഇളങ്കോ, കെ കെ വത്സലൻ, ഡോ. ദേവപ്രസാദ്‌, എഎംഎസ്‌ജി അശോകൻ എന്നിവർ സംസാരിച്ചു. ഡോ. നീലലോഹിതദാസ്‌, ഡോ. ഇമ്മാനുവൽ, ഡോ. ജയമോഹൻ, മുൻ ചീഫ്‌ സെക്രട്ടറി എസ്‌ എം വിജയാനന്ദ്‌, മുൻ ധന കമീഷൻ ചെയർമാൻ ഡോ. ആൽവിൻപ്രകാശ്‌ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കാഞ്ഞിരംകുളം സുദർശനൻ നന്ദി പറഞ്ഞു.
 
,
പ്രധാന വാർത്തകൾ
 Top