05 December Thursday

സുരാജണ്ണാ ഒരു മിമിക്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
വെഞ്ഞാറമൂട്
വീട്ടിലെത്തിയ കുട്ടികൾക്കൊപ്പം കളിപറഞ്ഞും കൂട്ടുകൂടിയും  മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട്‌. കൂട്ടത്തിലൊരു വിരുതന്റെ ചോദ്യം സുരാജണ്ണാ ഒരു മിമിക്രി കാട്ടോ.. പിന്നെ മിമിക്രിയും. വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി ആലന്തറ ഗവ. യുപിഎസിലെ കുട്ടികളാണ്‌ സുരാജിനെ അനുമോദിക്കാനും കുശലം പറയാനും വീട്ടിലെത്തിയത്‌. രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയുടെ പ്രസിഡന്റ്‌ കെ എസ് ഗീതയെയും വീട്ടിലെത്തി കുട്ടികൾ ആദരിച്ചു. എസ്എംസി ചെയർമാൻ ഷിബു മക്കാംകോണം, പിടിഎ പ്രസിഡന്റ് ബൈജു, ഹെഡ്മിസ്ട്രസ് ലീന പി വി മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.കൊപ്പം ഗവ. എൽപിഎസിലെ വിദ്യാർഥികൾ നാദസ്വര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളായ കൊപ്പം ഓമന സിസ്റ്റേഴ്സിനെ വീട്ടിലെത്തി ആദരിച്ചു.
 
പ്രധാന വാർത്തകൾ
 Top