05 December Thursday

വി കെ പ്രശാന്ത് പുസ്‌തകങ്ങൾ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
പേരൂർക്കട
ഉപതെരഞ്ഞെടുപ്പിൽ  വമ്പിച്ച ഭൂരിപക്ഷത്തിന് നന്ദിപറഞ്ഞ് വട്ടിയൂർക്കാവിലെ വോട്ടർമാരെ കാണാൻ വി കെ പ്രശാന്ത് എംഎൽഎ എത്തി. കാണാനും സ്നേഹാദരങ്ങൾ അർപ്പിക്കാനും  എല്ലാ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വൻജനസാന്നിധ്യമായിരുന്നു. പുസ്തകങ്ങളും റോസാപ്പൂക്കളും രക്തഹാരങ്ങളുമൊരുക്കിയാണ് സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിന്നത്. സ്വീകരണത്തിന് ലഭിക്കുന്ന പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകുമെന്ന് വി കെ പ്രശാന്ത് പറഞ്ഞു. വട്ടിയൂർക്കാവിന്റെ വികസനത്തിനായി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു. 
പര്യടനം പേരൂർക്കട ബാപ്പുജി  ഗ്രന്ഥശാലയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു.  കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗം ജി സ്റ്റാൻലി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം എ റഹിം, എ അജ്മൽ ഖാൻ, ആർ ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. പര്യടനം കണ്ണമ്മൂല പുത്തൻപാലത്ത് സമാപിച്ചു.ശനിയാഴ്ചത്തെ പര്യടനം രാവിലെ എട്ടിന്‌ കവടിയാർ പൈപ്പ് ലൈനിൽ നിന്നാരംഭിച്ച് വൈകിട്ട്‌ കൊടുങ്ങാനൂരിൽ സമാപിക്കും.
 
 
പ്രധാന വാർത്തകൾ
 Top