14 December Saturday

ചിറയിൻകീഴിൽ ലീഗ്‌‐ കോൺഗ്രസ്‌ പ്രവർത്തകർ സിഐടിയുവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

പെരുമാതുറയിലെ ഓട്ടോ തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണോദ്ഘാടനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ് നിർവഹിക്കുന്നു

ചിറയിൻകീഴ് > പെരുമാതുറ ജങ്‌ഷനിലെ മുസ്ലിംലീഗ്‌ കോൺഗ്രസ്‌ യൂണിയനുകളിൽ പ്രവർത്തിക്കുന്ന ഇരുപത്തഞ്ചോളം ഓട്ടോ തൊഴിലാളികൾ സിഐടിയു യൂണിയനിലേക്ക് മാറി. യൂണിറ്റ് ഉദ്ഘാടനവും ഐഡന്റിറ്റി കാർഡ് വിതരണവും സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ് നിർവഹിച്ചു.
 
ചടങ്ങിൽ അൽ ഖസീം പ്രവാസി സംഘം പെരുമാതുറ സ്വദേശി സാബു സൈനുദീന്റെ ചികിത്സയ്ക്കായി അമ്പതിനായിരം രൂപയുടെ ചെക്ക് കൈമാറി. 
സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജോയിന്റ്‌ സെക്രട്ടറി പി മണികണ്ഠൻ, ഏരിയ കമ്മിറ്റി അംഗം ജി വ്യാസൻ, മുൻ ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം അബ്ദുൾ വാഹിദ്, ഇ എം മുസ്തഫ, പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എൻ നസീഹ, സിഐടിയു യൂണിറ്റ് കൺവീനർ സൈഫുദീൻ, അബ്ദുൾ സത്താർ ഖസീം തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top