05 December Thursday

ഇരപ്പിൽ പാലം നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
കിളിമാനൂർ
പഴയകുന്നുമ്മേൽ  മഹാദേവേശ്വരത്തെ ഇരപ്പിൽ നിവാസികളുടെ 60 വർഷമായുള്ള പാലമെന്ന ആവശ്യം ഞായറാഴ്‌ച സാക്ഷാൽക്കരിക്കപ്പെടും. ഇരപ്പിൽ പാലത്തിന്റെ  ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട്‌ 4 ന് ബി സത്യൻ എംഎൽഎ നിർവഹിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്  സിന്ധു അധ്യക്ഷയാകും. കിളിമാനൂർ ടൗൺ വാർഡായ മഹാദേവേശ്വരത്തെ വണ്ടന്നൂർ, കാടുമാങ്കുഴി, വലിയവിള, ഇരപ്പിൽ, കുഴിവിള നിവാസികളുടെ യാത്രാക്ലേശത്തിന്‌ ഇതോടെ പരിഹാരമാകും. 
ചിറ്റാറിനു കുറുകെ  38 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്‌. ഇരുവശത്തും  അപ്രോച്ച് റോഡ് ടാറിങ് പൂർത്തിയായിട്ടില്ല. ടാറിങ്ങിന്‌ തുക വകയിരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top